വീണ്ടും കുതിച്ച് സ്വർണവില; ഗ്രാമിന് 110 രൂപ വര്‍ധിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 880 രൂപ വര്‍ധിച്ച് 1,05,560 രൂപയായി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 13,195 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടിയിരിക്കുന്നത്. ഇന്നലെ 1,04,680 രൂപയായിരുന്നു പവന്‍ വില. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം ഒഴിവായതിന് പിന്നാലെ സ്വര്‍ണവില കൂടുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍.

എന്നാല്‍, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ സ്വര്‍ണവിലയെ വന്‍തോതില്‍ താഴോട്ടിറക്കി. ഈ മാസമാദ്യം പവന് 1,14,560 രൂപയായിരുന്നത് ജൂണ്‍ 25ന് 1,02,760 രൂപയിലേക്ക് താഴ്ന്നിരുന്നു. ലക്ഷത്തിനും താഴേക്ക് വീഴുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രണ്ട് ദിവസമായി വില വര്‍ധിച്ചത്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 4071 ഡോളറായി. വെള്ളി വിലയിലും നേരിയ വര്‍ധനവുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *