സലാല: കഴിഞ്ഞ പതിനാല് വർഷമായി സലാല സെന്ററിൽ ഫയർസ്റ്റേഷന് എതിർ വശത്തായി പ്രവർത്തിച്ചിരുന്ന മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്റർ വിപുലമായ സൗകര്യങ്ങളോടെ സാദയിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോക്ക് സമീപമായി ആരംഭിച്ച പുതിയ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ട്രൻസ്‌പോർട്ട് ഡി.ജി. സയീദ് മുഹമ്മദ് സാലം തബൂക്ക് നിർവ്വഹിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ട്ടർ ഡോ: അബൂബക്കർ സിദ്ദീഖ്, മനേജിംഗ് പാർടണർ ആർ.കെ. അഹമ്മദ്, ഡോ: ഷഹാബ് എന്നിവർ സംബന്ധിച്ചു.ഡെന്റൽ മേഖലയിലെ ആധുനിക ചികിത്സകൾ ഇവിടെ ലഭ്യമാണ് . ഈ മേഖലയിൽ പരിചയ സമ്പന്നയായ ഡോ:കാർത്തികയുടെ സേവനം ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്‌ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളും പൗര പ്രമുഖരും സംബന്ധിച്ചു.
