മറഡോണ ലോകകപ്പ് ഉയര്‍ത്തിയിട്ട് 40 വര്‍ഷം പിന്നിട്ടു

ഡിയേഗോ മറഡോണ ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്നേക്ക് 40 വര്‍ഷം പിന്നിട്ടു. 1986 ജൂണ്‍ 29ന് മെക്‌സിക്കോയിലെ ആസ്‌ടെക്ക സ്‌റ്റേഡിയത്തില്‍ വെച്ചാണ് മറഡോണ അര്‍ജന്റീനയ്ക്കുവേണ്ടി ലോകിരീടം ചൂടിയത്. പശ്ചിമ ജര്‍മനിയെ 3-2നായിരുന്നു അര്‍ജന്റീന തോല്‍പ്പിച്ചത്. അര്‍ജന്റീനയുടെ രണ്ടാം ലോകകിരീട നേട്ടാമായിരുന്നു അന്നത്തേത്.1978-ലായിരുന്നു അര്‍ജന്റീന ആദ്യമായി ലോകകപ്പ് നേടിയിരുന്നത്. തൊട്ടടുത്ത ലോകകപ്പില്‍ ഗ്രൂപ്പുഘട്ടം കടക്കാതെ പുറത്തായി. എന്നാല്‍ മെക്‌സിക്കോ ലോകകപ്പില്‍ അവര്‍ ജേതാക്കളായി.

ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പായിരുന്നു ഇത്. പ്രാഥമിക റൗണ്ടില്‍ ദക്ഷിണ കൊറിയയെയും ബള്‍ഗേറിയയെയും തോല്‍പ്പിച്ച അര്‍ജന്റീന ഇറ്റലിയെ സമനിലയില്‍ തളച്ചു. പ്രീക്വാര്‍ട്ടറില്‍ യുറഗ്വായിയെ തോല്‍പ്പിച്ച അര്‍ജന്റീന ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ഈ മത്സരത്തിലാണ് വിഖ്യാതമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്നത്. സെമിഫൈനലില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചത് മാറഡോണയുടെ ഇരട്ടഗോളിലാണ്. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തകര്‍ത്ത് ലോകകപ്പില്‍ അര്‍ജന്റീന രണ്ടാം മുത്തമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *