മനാമ: പ്രവാസി എഴുത്തുകാരൻ എം. എഫ് റഹ്‌മാന്റെ ‘പറയാതെ വയ്യ’ എന്ന പുസ്തകം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ റഊഫ് കരൂപ്പടന്ന പുസ്തകം ഏറ്റുവാങ്ങി. ഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര പുസ്തക പരിചയം നടത്തി. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം സുബൈർ, പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഡബ്ല്യു. എം.എഫ് ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു, എഴുത്തുകാരി ഉമ്മു അമ്മാർ, റിയൽ എഫ്.സി മാനേജർ മഹ്ബൂബ്, സർഗവേദി ഫുട്‌ബോൾ ടീം വൈസ് ക്യാപ്റ്റൻ ഡോ. സാബിർ തുടങ്ങിയവർ ആശംസകൾ നേർന്നു. എം. എഫ് റഹ്‌മാൻ മറുപടി പ്രസംഗം നടത്തി. സർഗവേദി കൺവീനർ നൗമൽ റഹ്‌മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ റിഫ ഏരിയ സർഗവേദി കൺവീനർ നജാഹ് കൂരങ്കോട്ട് സ്വാഗതവും പി.പി അബ്ദു ശ്ശരീഫ് നന്ദിയും പറഞ്ഞു. ശബീഹ ഫൈസൽ പരിപാടിയുടെ അവതാരകയായിരുന്നു.



