രമേശ് ചെന്നിത്തലയെ കാണാന്‍ ഹെല്‍മെറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രന്‍ ; കേസുകൊടുത്ത് യൂത്ത് കോൺഗ്രസ് നേതാവ്

വഴുതക്കാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാവിലെ ഏഴരയോടെയാണ് കടകംപള്ളി സുരേന്ദ്രൻ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിക്കാതെയാണ് അദ്ദേഹം വഴുതക്കാട് ഉള്ള രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ചില നിസാര ശുപാർശകൾക്ക് വന്നതാണെന്നു ആണ് അദ്ദേഹത്തിന്റെ വിശീകരണം.

അതേസമയം, ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് നേതാവ് പരാതി നൽകി. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിയത്. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന കടകംപള്ളി സുരേന്ദ്രന്റെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കാർ ഡ്രൈവർ എത്താൻ വൈകിയതിനാലാണ് സ്കൂട്ടറിൽ സഞ്ചരിക്കാൻ കാരണമെന്നായിരുന്നു കടകംപള്ളിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *