ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ജല അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്.

സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ടിടത്ത് ഫൈബർ പൈപ്പുകൾ സ്ഥാപിച്ചു. പിന്നാലെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു. ഫൈബർ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ജല അതോറിറ്റിയുടെ മുന്നറിയിപ്പ് കരാറുകാരൻ പാലിച്ചിരുന്നില്ല.

ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ പരിശോധനയുടെ റിപ്പോർട്ട്‌ കളക്ടർക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഓഡിറ്റിനുള്ള നിർദേശം. കേരളത്തിൽ 387 ഇടങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്താൻ ദേശീയ പാത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാസം ആറ് പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. കൊല്ലം മൈലക്കാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്നതിന് പിന്നാലെയായിരുന്നു വ്യാപക സുരക്ഷ ഓഡിറ്റ് പ്രഖ്യാപിച്ചത്. അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തിലും സുരക്ഷ ഓഡിറ്റ് നടത്തിയിരുന്നു. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ടിടത്ത് ഫൈബർ പൈപ്പുകൾ സ്ഥാപിച്ചു. പിന്നാലെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു. ഫൈബർ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ജല അതോറിറ്റിയുടെ മുന്നറിയിപ്പ് കരാറുകാരൻ പാലിച്ചിരുന്നില്ല.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News