ഇന്ന് ലോക ചോക്ലേറ്റ് ദിനം; നൽകാം പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചോക്ലേറ്റിനെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ജൂലൈ ഏഴ് അറിയപ്പെടുന്നത് ലോക ചോക്ലേറ്റ് ദിനം അല്ലെങ്കിൽ അന്താരാഷ്‌ട്ര ചോക്ലേറ്റ് ദിനം എന്നിങ്ങനെയാണ്. സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ സൗമ്യമായ ഓർമ്മപ്പെടുത്തലാണ് ചോക്ലേറ്റ് ദിനം എന്നും പറയാം. ഈ ദിനത്തിൽ പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ് നൽകുകയും ആഘോഷമാക്കുകയും ചെയ്യുന്നു. മനം കവരുന്ന രുചിയ്‌ക്കപ്പുറം ചോക്ലേറ്റിന് സന്തോഷം പങ്കുവെയ്‌ക്കാനും സ്‌നേഹം പകരാനും സാധിക്കുമെന്നും കരുതുന്നവരും നിരവധിയാണ്.

ലോക ചോക്ലേറ്റ് ദിനം പങ്കുവെയ്‌ക്കുന്നത് വളരെ അർത്ഥവത്തായ കാര്യങ്ങളാണ്. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലായി ഈ ദിനം അനുസ്മരിക്കപ്പെടുന്നു. സാംസ്‌കാരിക അതിരുകൾക്കപ്പുറം സന്തോഷത്തിന്റെ നിറങ്ങൾ ചാലിച്ച് ആളുകളെ ഒരുമിപ്പിക്കുന്നു എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News