കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ കൂട്ടാൻ അനുമതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. ഡിഎ വർധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തിൽ പ്രതിഫലിക്കും. പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സഹായിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനെസ് അലവൻസ്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎ അവസാനമായി പരിഷ്‌കരിച്ചത് ഒക്ടോബറിലാണ്. 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഡിഎ ഉയർത്തിയത്. 2025 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിരുന്നു. വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്‌കരിക്കുന്നത്. പുതിയ വർധനവോടെ ഡിഎ 60 ശതമാനമായി ഉയരും. 8-ാം ശമ്പള കമ്മീഷന് കീഴിൽ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന ജീവനക്കാരുടെ സംഘടനകളുടെ വ്യാപകമായ ആവശ്യങ്ങൾക്കിടയിലാണ് ഡിഎ വർദ്ധനവിന് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *