ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ എൽഡിഎഫ് സർക്കാർ

പത്തനംതിട്ട: ശബരിമല മാസ്റ്റർപ്ലാനിൽ വാക്ക് പാലിക്കാതെ മുൻ സർക്കാർ. വകയിരുത്തിയ മുഴുവൻ തുകയും ശബരിമലയ്ക്ക് ലഭിച്ചില്ല. മാസ്റ്റർപ്ലാനിന് വകയിരുത്തിയത് 275 കോടിയാണ്. 85.45 കോടിമാത്രമാണ് ലഭിച്ചത്. ഇതിൽ 85.39 കോടിയും ചിലവഴിച്ചു. 2016-2017 വര്‍ഷങ്ങളിലാണ് 275 കോടി രൂപ വകയിരുത്തിയിരുന്നത്.

റോഡുകള്‍ മുതല്‍ എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനായാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. അയ്യപ്പ സംഗമത്തില്‍ ഉള്‍പ്പെടെ മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ചയായിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ച തുക മുഴുവന്‍ സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാക്കുന്നത്. വിവരവകാശ പ്രവർത്തകന് കെ ​ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച രേഖകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *