ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയര്‍മാരാണ്, മന്ത്രിയല്ല; വി ഡി സതീശന്‍

എറണാകുളം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിൽ വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്‍ റവന്യൂ മന്ത്രി കെ. രാജന്‍ പോയതിനെ പരിഹാസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്, മന്ത്രി അല്ല. മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.

വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ വിവാദം തുടരുകയാണ്. റവന്യൂ മന്ത്രി രാജൻ വീടുകൾ പരിശോധിച്ചതും മറ്റു നാടകീയ സംഭവങ്ങളും വിഷയം കൂടുതൽ ചർച്ചയാക്കിയിട്ടുണ്ട്. അതേസമയം ചോർച്ച കണ്ടെത്തിയ സ്ഥലങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുകയാണെന്ന് ഊരാളുങ്കൽ അറിയിച്ചു. ടൗണ്‍ഷിപ്പിലെ വിള്ളല്‍ വീണ വീടുകളില്‍ നടത്തിയ പരിശോധനയില്‍ , വെള്ളം കിനിഞ്ഞിറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ വിള്ളല്‍ ഇല്ലെന്നും മന്ത്രി ന്യായീകരിച്ചു. അതേസമയം മന്ത്രി ചോർച്ച മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് വീടിന്‍റെ ഉടമസ്ഥൻ നൗഫല്‍ കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *