കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു. കോടതിക്ക് മുന്നിൽ ആംബുലൻസിൽ ആയിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കും എതിരെ ഉള്ള ഒരു ആത്മഹത്യ കുറിപ്പ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ. ആലുവയിലുള്ള ഒരു ജഡ്ജിയുടെ പേരാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുള്ളത്.
Related Posts
സുധാകരന് മുന്നിൽ പിണറായി
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കുമ്പോൾ സഭയ്ക്കുള്ളിൽ കൗതുകമാകുക പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞയാണ്…
‘യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെടുന്നില്ല, പാലായെ അനാഥമാക്കില്ല’; ജോസ് കെ.മാണി
തിരുവനന്തപുരം: യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്ന് ജോസ് കെ മാണി. ഭരണ പ്രതിസന്ധി ഉണ്ടായാല്‍ പാലായെ അനാഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…
നിശാശലഭങ്ങളുടെ ലോകത്തേക്ക് ‘ചന്ദനത്തോഴി’
നിശാശലഭങ്ങളുടെ ലോകത്തേക്ക് ‘ചന്ദനത്തോഴി’ എന്ന മലയാളംപേരുമായി പുതിയൊരു ശലഭം കൂടി. പശ്ചിമഘട്ടത്തിലുൾപ്പെടുന്ന ഇടുക്കിയിലെ മറയൂർ ചന്ദനക്കാടുകളിൽ നടത്തിയ സർവേയിലാണ് നിശാശലഭകുടുംബത്തിലെ…
