‘അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ’ ട്രെയ്‌ലർ പുറത്ത്

മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന ‘അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ’. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ഇതാ പുറത്തുവന്നിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ ആരാധകരെ അമ്പരപ്പെടുത്തുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്.

മാർവെൽ യൂണിവേഴ്സിലെ സൂപ്പർതാരങ്ങൾ എല്ലാം ഒരുമിച്ച് ചേർന്ന് ഡോക്ടർ ഡൂം എന്ന വില്ലനെ തടയാനുള്ള ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രിയപ്പെട്ട മാർവെൽ കഥാപാത്രങ്ങളായ തോറും ക്യാപ്റ്റൻ അമേരിക്കയും ഈ സിനിമയിലൂടെ വീണ്ടും തിരിച്ചെത്തുന്നുണ്ട്. ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസിന് എത്തുന്നത്. അയൺമാൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച റോബർട്ട് ഡൗണി ജൂനിയർ അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി എത്തുന്നുണ്ട്.

ഇവരെക്കൂടാതെ പഴയതും പുതിയതുമായ നിരവധി കാസ്റ്റാണ് ഡൂംസ്‌ ഡേയിലേക്ക് എത്തുന്നത്. ആൻ്റണി മാക്കി, ബെനഡിക്ട് കംബർബാച്ച്, ടോം ഹോളണ്ട്, പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ എന്നിവർക്കൊപ്പം മാർവെലിന്റെ വരാനിരിക്കുന്ന സിനിമയായ തണ്ടർബോൾട്ടിലെ കാസ്റ്റും ഈ സിനിമയിലേക്ക് എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *