കൊച്ചി: ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നേരിടുന്നതിലൂടെ ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് പ്രകടമാവുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ത്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്ഠുരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണമെന്നും പിണറായി വിജയന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Related Posts
വേനൽ മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം :കേരളത്തിൽ വേനൽ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് ശക്തമായ വേനൽ മഴയ്ക്ക്…
വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തൃശ്ശൂർ: വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ കണ്ടക്ടര്‍ രാമദാസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.…
തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്
കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ…
