പത്തനംതിട്ട: 108 ആംബുലൻസ് എത്താത്തതിനാൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് ഒന്നരമണിക്കൂർ ആശുപത്രിയിൽ കിടക്കേണ്ടി വന്നെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയാണ് ഒന്നരമണിക്കൂർ അടൂർ ജനറൽ ആശുപത്രിയിൽ തുടർന്നത്. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കുപറ്റിയത്. ആംബുലൻസ് എത്തുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതുകൊണ്ടാണ് കാത്തു നിന്നതെന്ന് യുവാവിന്റെ പിതാവ് സജയൻ പറഞ്ഞു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കൃത്യമായി 108 ആംബുലന്‍സ് കോള്‍ സെന്ററില്‍ വിവരമറിയിച്ചെന്നും അന്വേഷണം നടത്തുമെന്നും അറിയിച്ചു.
