അബുദാബി : അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
Related Posts
വ്യാജ മെഡിക്കൽ ഉപകരണങ്ങൾ; തിരിച്ചറിയാൻ മാർഗനിർദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിപണിയിൽ വ്യാപകമാകുന്നതിനിടെ പൊതുജനങ്ങൾക്ക് വിപുലമായ ബോധവൽക്കരണ കാമ്പയിനുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ…
മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതായി സൂചന; യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ വരുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ…
അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം
അബൂദബി: അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം. അബുദാബിയിലെ അൽ ദഫ്രയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ഡ്രോൺ…
