മന്ത്രി എൻ.ഷംസുദ്ദീൻ വിദ്യാർഥികളെ പ്രതിഷേധങ്ങളെ അവഗണിച്ചെന്ന് ആരോപണം

ന്യൂഡൽഹി: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപണം. ഡൽഹിയിൽ എത്തിയ മന്ത്രി വിദ്യാർഥി പ്രതിഷേധങ്ങളെ അവഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനമായി കൂടിക്കാഴ്ച നടത്തിയതാണ് ആരോപണത്തിന് അടിസ്ഥാനം. വിദ്യാർഥി പ്രതിഷേധം നടക്കുന്ന ജന്തർ മന്ദറിന് ഏതാനും മീറ്ററുകൾ അകലെയുള്ള കേരള ഹൗസിൽ ആണ് താമസിച്ചതെങ്കിലും വിദ്യാർഥി പ്രതിഷേധത്തെ അവഗണിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

സിജെപി സമരവേദിയിലേക്ക് തിരിഞ്ഞു നോക്കാൻ പോലും മന്ത്രി തയ്യാറായില്ല എന്നാണ് ആരോപണം. കോൺഗ്രസും, ലീഗും ഉൾപ്പെടെ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുമ്പോഴാണ് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നതാണ് ശ്രദ്ദേയം. കൂടിക്കാഴ്ചയിൽ സമരം അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടില്ല. അതേസമയം കൂടിക്കാഴ്ചയിൽ സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുള്ള 1500 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്.എസ്.കെ ഫണ്ട് പി.എം ശ്രീ പദ്ധതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്ന ആവശ്യവും ഉയർത്തി. പിഎംശ്രീ നടപ്പിലാക്കാത്തതിന്റെ പേരിൽ എസ്എസ്കെ ഫണ്ട് തടഞ്ഞുവെക്കുന്നതിനെതിരെ മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച വാദം ശരിവെക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *