സൗദി കപ്പലിന്​ നേരെ ചെങ്കടലിൽ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

റിയാദ്​: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലിന്​ നേരെ ആക്രമണം. യമനിലെ ഹൂതി വിമതരാണ്​ ആ​ക്രമിച്ചതെന്നാണ്​ സൂചന. കപ്പലിന്‍റെ മുൻഭാഗത്ത്​ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്​. ജീവനക്കാർ സുരക്ഷിതരാണ്​. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എൻസെലിയ’ എന്ന കപ്പലിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകൾക്ക്​ നേരെ ആ​ക്രമണം നടത്തുമെന്ന്​ യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആക്രമണമുണ്ടായത്​. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ട്രാൻസ്​പോർട്ട്​ ജനറൽ അതോറിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

കപ്പലിന്​ നേരെ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്​. വാണിജ്യ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള കൺവെൻഷനുകളും നിയമങ്ങളും ലംഘിക്കുകയാണ്​ ആക്രമണകാരികൾ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ഹോർമുസ്​ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുകയും ലംഘിക്കുന്നവർക്ക്​ നേരെ ഇറാൻ ആക്രമണം നടത്തുകയും ചെയ്യുന്നതിന്​ പിന്നാ​ലെയാണ്​ ചെങ്കടലിൽ ഹൂതികളും ആക്രമണം ആരംഭിച്ചത്​. ഇതോടെ ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയരുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *