ന്യൂഡൽഹി : വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്നുപേർ മരിച്ചു. അൻസോവാതെഗൂയിയിലാണ് രോഗബാധിതരായി മൂന്നുപേർ മരിച്ചത്. ബാരിനാസിലെ രണ്ട് ആരോഗ്യ പ്രവർത്തകരുടെ മരണത്തിലും ഹാന്റാവൈറസ് സംശയിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. അൻസോവാതെഗൂയിയിലും ബാരിനാസിലും ഉണ്ടായ മരണങ്ങൾ പൊതുസമൂഹത്തിന് അപകടസാധ്യത സൃഷ്ടിക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അത്യപൂർവമായി ഹാന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമെന്ന് വ്യക്തമാക്കുന്ന സാഹചര്യം അടുത്തിടെ ഒരു ക്രൂയിസ് കപ്പലിലെ രോഗബാധയിൽ നിന്ന് വ്യക്തമായിരുന്നു. ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട എം.വി ഹോൺഡിയസ് എന്ന കപ്പലിലെ രോഗവ്യാപനത്തിൽ മൂന്നു യാത്രക്കാർ മരിക്കുകയും നിരവധി പേർ രോഗബാധിതരാവുകയും ചെയ്തിരുന്നു.
വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്നുമരണം, ഒറ്റപ്പെട്ട സംഭവമെന്ന് ആരോഗ്യവകുപ്പ്
