‘സെക്രട്ടറി മാറുമെന്നത് നിങ്ങളുടെ സ്വപ്നം’; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്ന വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുകയെന്നും എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേ​ഹം പറഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ലെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും റിപ്പോർട്ടിലെ പരാമർശം വായിച്ചപ്പോൾ ഇല്ല എന്നല്ല പറഞ്ഞതെന്നും തിരുത്തി. തോൽവിയിൽ വ്യക്തിയുടെ പിശക് കാണേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്.

കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായ ദൗർബല്യം സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും അത് കേന്ദ്രകമ്മിറ്റി കൃത്യമായി ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *