സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നു

തിരുവനന്തപുരം: ഓണക്കാലമെത്താൻ ഒരു മാസം പോലുമില്ല. സമൃദ്ധിയുടെ കാലമെന്ന് പറയുമ്പോഴും അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് അരിവില 8 രൂപയടക്കം കൂടിയതോടെ ഓണക്കാലത്ത് വില ഇനിയും കൂടുമോ എന്ന ആശങ്കയും ഉണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനക്ക് കാരണം.

പശ്ചിമേഷ്യൻ യുദ്ധവും പൊതു വിപണിയെ പ്രതികൂലമായി ബാധിച്ചു. അരിക്കും പച്ചക്കറികൾക്കും വെളിച്ചെണ്ണയ്ക്കും അടക്കം ഓണക്കാലമാകുമ്പോഴേക്ക് വലിയ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലനിലവാരം സൂചിപ്പിക്കുക. ഇതിലോരോന്നിന്‍റെയും വിപണി വില, കഴിഞ്ഞ വർഷത്തേതും ഈ വർഷത്തേതും താരതമ്യം ചെയ്ത് പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *