കേരള അഡ്മിനിസ്ട്രേറ്റർ ജനറൽ & ഒഫീഷ്യൽ ട്രസ്റ്റിയായി അഡ്വ. വി. എസ്. ചന്ദ്രശേഖരൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ അഡ്മിനിസ്ട്രേറ്റർ ജനറൽ & ഒഫീഷ്യൽ ട്രസ്റ്റിയായി അഡ്വ. വി. എസ്. ചന്ദ്രശേഖരനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, അഡ്വ. ടി. പി. പ്രദീപിന്റെ രാജി സർക്കാർ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

എൻറോൾമെന്റ് നമ്പർ K/830/1994-ഉള്ള അഡ്വ. വി. എസ്. ചന്ദ്രശേഖരൻ ചുമതലയേൽക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലുള്ള സേവന വ്യവസ്ഥകൾക്ക് അനുസൃതമായായിരിക്കും കാലാവധി പൂർത്തിയാക്കുക.

ഗവർണറുടെ ഉത്തരവുപ്രകാരമാണ് നിയമന വിജ്ഞാപനം പുറത്തിറക്കിയത്. നിയമ സെക്രട്ടറി കെ. ജി. സനൽ കുമാർ ഒപ്പുവെച്ച ഉത്തരവിൽ അഡ്വക്കേറ്റ് ജനറൽ, കേരള ഹൈക്കോടതി രജിസ്ട്രാർ, അക്കൗണ്ടന്റ് ജനറൽ എന്നിവരടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *