തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകൾക്ക് അശാസ്ത്രീയമായി അധിക ബാച്ചുകൾ അനുവദിക്കുക വഴി സർക്കാർ സ്കൂളുകളെ തകർക്കാനുളള നീക്കമാണ് വിഡി സതീശൻ സർക്കാർ നടത്തുന്നതെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുതിയ അധ്യയന വർഷത്തിൽ വൻ തോതിൽ കുട്ടികൾ ചോർന്ന് പോകുന്ന സാഹചര്യമാണ് സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെന്നും വി ശിവൻകുട്ടി ചൂണ്ടികാണിക്കുന്നു. സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും തസ്തികകളെയും അധ്യാപകരുടെ ഭാവിയേയും വരെ സർക്കാർ നീക്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ‘വിഡി സതീശൻ സർക്കാർ, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ സർക്കാർ വിദ്യാലയങ്ങളെ തകർക്കാൻ തന്ത്രപരമായ നീക്കമാണ് നടത്തുന്നത്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലെന്ന വ്യാജേന, മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വഴങ്ങി എയ്ഡഡ് സ്കൂളുകൾക്ക് അശാസ്ത്രീയമായി അധിക ബാച്ചുകൾ വാരിക്കോരി നൽകിയതിന്റെ ദുരന്തഫലമാണ് ഇപ്പോൾ സർക്കാർ സ്കൂളുകൾ നേരിടുന്നതെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഈ സർക്കാർ സ്കൂളുകളെ തകർക്കും?
