‘പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്, വെള്ളാപ്പള്ളി എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ് ’; വിമർശനമായി ഗോകുലം ഗോപാലൻ

തൃശൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമർശനമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ്. പണവും അധികാര സ്വാധീനവും ഉപയോഗിച്ച് വെള്ളാപ്പള്ളി കസേര നിലനിർത്തുകയാണെന്നും ഗോകുലം ഗോപാലൻ വിമർശിച്ചു.

ഗുരുദേവൻ പറഞ്ഞ സത്യം ധർമ്മം എസ്എൻഡിപിയിൽ പുലരുന്നില്ല. പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകൾക്ക് നൽകേണ്ടതാണ് പത്മ പുരസ്‌കാരം. ദുഷ്ട രാജാവായ വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌കാരം നൽകിയത് അതിന്റെ വില ഇല്ലാതാക്കിയെന്ന് ഗോകുലം ഗോപാലൻ വിമർശിച്ചു. വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നാണ് ശ്രീനാരായണീയരുടെ ഭൂരിപക്ഷ മനസെന്ന് അദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ കാശ് വാങ്ങി ആസ്വദിക്കുന്നവർക്ക് മാത്രമേ എസ്എൻഡിപിയിൽ പ്രസിഡന്റോ സെക്രട്ടറിയോ ആകാൻ കഴിയൂ. എതിർത്ത് നിന്ന് കഴിഞ്ഞാൽ ആ കമ്മിറ്റി പിരിച്ചുവിട്ട് അവിടെ അഡ്മിനിസ്‌ട്രേഷൻ ഭരണം നടപ്പാക്കുന്ന അവസ്ഥയാണ് എസ്എൻഡിപിയിലെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *