റിയാദ്: റിയാദ്, മദീന, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ഇന്നും ചൂടും ഉയർന്ന താപനിലയും തുടരുമെന്ന് സൗദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തികൾ, അൽജൗഫ്, തബൂക്ക് പ്രവിശ്യകളിലും പൊടിക്കാറ്റുണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ദൂരക്കാഴ്ച പൂജ്യത്തിനടുത്താകും. സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളെ പൊടിക്കാറ്റ് ബാധിക്കും. അതേസമയം, നജ്റാൻ പ്രവിശ്യ ഉൾപ്പെടെയുള്ള തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കുമെന്നും അധികൃതർ പറയുന്നു.
Related Posts
കുവൈത്തിലെ ഇന്ത്യൻ പാസ്പോർട്ട് സേവനനിരക്കിൽ മാറ്റം; ഇന്ന് മുതൽ പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് വിതരണം, പുതുക്കൽ എന്നിവയുൾപ്പെടെയുള്ള വിവിധ കോൺസുലാർ സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചതായി അറിയിച്ചു.…
75% സർവീസുകൾ പുനഃസ്ഥാപിച്ചതായി ഗൾഫ് എയർ
മനാമ: ബഹ്റൈൻ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സാധാരണ പ്രവർത്തനങ്ങളിലേക്ക് ഏതാണ്ട് പൂർണ്ണമായും മടങ്ങിവരുന്നതായി പ്രഖ്യാപിച്ചു. ആഗോള ശൃംഖലയുടെയും…
ഖത്തറിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം നൽകി അധികൃതർ
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത ഉണ്ടെന്നും…
