ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം തുടങ്ങി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 പേർ ദർശനം നടത്തി. 300 പേർക്കു വരെ ദർശനം നടത്താമെന്നിരിക്കേ, പകുതിയോളം പേരെ ആദ്യ സ്ലോട്ടിൽ എത്തിയുള്ളൂ. പത്തു മിനിറ്റിനകം അവർക്ക് ദർശനം പൂർത്തിയാക്കാനായി. രണ്ടാമത്തെ സ്ലോട്ട് 8 മുതൽ 9 വരെയായിരുന്നു. ആ സമയത്തേക്ക് ബുക്ക് ചെയ്തിരുന്നവരിൽ ആദ്യമെത്തിയവരെ ഏഴരയ്ക്ക് ക്യൂ പന്തലിൽ പ്രവേശിപ്പിച്ചു. സുഖമായ ദർശനം ലഭിച്ചുവെന്ന് ഭക്തർ പറഞ്ഞു. വെർച്വൽ ദർശനത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 6.45 ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥൻ നിർവ്വഹിച്ചു. മാനേജർമാരായ സി.വി . സന്തോഷ്, എ.വി.പ്രശാന്ത്, സുഭാഷ് എന്നിരും പങ്കെടുത്തു.
Related Posts
വർക്കലയിൽ പതിനാറുകാരിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി
തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനാറുകാരിക്ക് മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പ്രതിയായ തമിഴ്നാട് സ്വദേശി റിസ്വിന്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ കടത്തികൊണ്ട്…
‘ജാതിമതഭേദമന്യേ നടത്തിയ പരിപാടി’; നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്ര കമ്മിറ്റി
കോട്ടയം: ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സ് നേരിട്ട സൈബര്‍ ആക്രമണത്തിൽ പിന്തുണയുമായി വേമ്പിന്‍കുളങ്ങര…
‘ലോകകേരള സഭയെ എതിർത്തവരാണ് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്’; പിണറായി വിജയൻ
മലപ്പുറം: യുഡിഎഫ് സർക്കാരിനും ആർഎസ്എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോകകേരള സഭയെ പണ്ട് എതിർത്തവരാണ്…
