സ്‌പൈഡർമാൻ അഞ്ചാംഭാഗം വരും; സ്ഥിരീകരിച്ച് മാർവൽ സ്റ്റുഡിയോസ്

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് ‘സ്‌പൈഡർമാൻ 5’ ഉണ്ടാകുമെന്ന് സൂചന നൽകിയത്. ‘ബ്രാൻഡ് ന്യൂ ഡേ’ സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു.

‘ബ്രാൻഡ് ന്യൂ ഡേ’യുടെ തുടർച്ചയെക്കുറിച്ച് ‘വെറൈറ്റി’ക്ക് നൽകിയ അഭിമുഖത്തിലാണ് ഫൈഗി സ്ഥിരീകരണം നൽകിയത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങൾക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗിയുടെ മറുപടി. ഫ്രാഞ്ചൈസിയിലേക്ക് ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടണിന്റെ തിരിച്ചുവരവിനെക്കുറിച്ച് മറ്റൊരു അഭിമുഖത്തിലാണ് ആമി പാസ്‌കൽ മറുപടി നൽകിയത്. കാര്യങ്ങൾ തങ്ങൾ വിചാരിച്ചതുപോലെ നടന്നാൽ തീർച്ചയായും അദ്ദേഹം തന്നെയായിരിക്കും അടുത്ത ഭാഗവും സംവിധാനം ചെയ്യുകയെന്നായിരുന്നു ആമി പാസ്‌കലിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *