ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഡെൻമാർക്കിൽ വലിയ അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോപ്പൻഹേഗ്: ഡെൻമാർക്കിൽ വനമേഖലയിൽ റെയിൽ പാളത്തിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോപ്പൻഹേഗിലാണ് അപകടം.
എതിർദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴായ്ച്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു അപകടം. ഹില്ലേറോഡ്, കാഗറപ്പ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. വനമേഖലയിൽ സംഭവിച്ച അപകടം ആയതുകൊണ്ട് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിൽ ട്രെയ്‌നിനുളിൽ ആരും കുടിങ്ങിയിട്ടില്ലെന്നും എല്ലാവരെയും പുറത്തെത്തിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. റെയിൽവേ പാതയിലെ സിഗ്നൽ സംവിധാനത്തിലുണ്ടായ പാളിച്ചയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ ഇതിനു പിന്നിലെന്ന് പരിശോധിച്ച് വരികയാണ്. ഈ മേഖലയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അപകടത്തിൽ ട്രെയിനുകളുടെ ബോഗികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചൊട്ടുണ്ട്. അപകട സമയത് ട്രെയിനിൽ 38 പേരുണ്ടായിരുന്നെന്നാണ് വിവരം.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News