തബൂക്ക്: വേനലവധിക്കാലത്ത് സന്ദർശകരെ ആകർഷിച്ച് സൗദിയിൽ ചെങ്കടൽ തീരത്തുള്ള അൽദുഖം ബീച്ച്. നീലക്കടൽ, വെള്ള മണൽ ബീച്ച്, സുഖകരമായ കാലാവസ്ഥ, പച്ചപ്പ് നിറഞ്ഞ ഇടങ്ങൾ തുടങ്ങിയവയാണ് താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്നത്. തബൂക്ക് പ്രവിശ്യയിലെ ഉംലുജ് ഗവർണറേറ്റിലാണ് ഈ മനോഹര തീരം. ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ, കഫേകൾ തുടങ്ങിയവയും പ്രദേശത്തുണ്ട്. 24 മണിക്കൂറും പ്രവേശനം ലഭിക്കും. കുടുംബങ്ങൾക്ക് പിക്നിക്കിനും ഔട്ട്ഡോർ വിനോദത്തിനും ഏറെ അനുയോജ്യമാണിവിടം. രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ പേരെത്തുന്നത്.
Related Posts
ദുബായ് സൗത്തിൽ 5.1 ബില്യൺ ഡോളറിന്റെ മെഗാ എൻജിനിയറിങ് ഹബ്
ദുബായ് : ആഗോള വ്യോമയാന മേഖലയിൽ പുതിയ ചരിത്രമെഴുതി എമിറേറ്റ്സ് എയർലൈൻ ദുബായ് സൗത്തിൽ (ഡി.ഡബ്ല്യു.സി. എയർപോർട്ട്) തറക്കല്ലിട്ടത് ലോകത്തിലെ…
ചർച്ച വിഫലമായി ; പാകിസ്ഥാനിൽ നിന്നും മടങ്ങി ജെഡി വാൻസ്
ഇസ്ലാമാബാദ് : യുഎസ്- ഇറാൻ ചർച്ച വിഫലമായിപോയെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ് . 21 മണിക്കൂറിലേറെ നീണ്ടുനിന്ന…
അൽ അഹ്ലിയോട് വിടപറഞ്ഞ് ഐവറിയൻ താരം ഫ്രാങ്ക് കെസ്സി
റിയാദ്: സൗദി ക്ലബായ അൽ അഹ്ലിയോട് വിടപറഞ്ഞ് ഐവറിയൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസ്സി. ബുധനാഴ്ച വൈകുന്നേരമാണ് അൽ-അഹ്ലി ക്ലബ് ഇക്കാര്യം…
