ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമാക്കാൻ ഒരുങ്ങി സൗദി; 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ടെൻഡർ ക്ഷണിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഈ വർഷത്തെ മൂന്നാമത്തെ ഗോതമ്പ് ഇറക്കുമതി ടെൻഡർ സൗദി പുറപ്പെടുവിച്ചു . ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ടെൻഡർ പുറപ്പെടുവിച്ചത്. വിവിധ ഘട്ടങ്ങളിലായി ആകെ 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി വിതരണം പൂർത്തിയാക്കേണ്ട ഈ ഗോതമ്പ്, 12 കപ്പലുകളിലായി വിവിധ സൗദി തുറമുഖങ്ങളിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. 5 കപ്പലുകൾ ജിദ്ദ ഇസ്ലാമിക് പോർട്ടിലും , 5 എണ്ണം യാംബു കൊമേർഷ്യൽ പോർട്ടിലുമായാണ് ചരക്കുകൾ ഇറക്കുന്നത് . ബാക്കിയുള്ള രണ്ട് കപ്പലുകൾ ജിസാൻ തുറമുഖത്തുമെത്തും. കൃത്യമായ പ്ലാനിങ്ങിലൂടെ രാജ്യത്തെ ഭക്ഷ്യലഭ്യതയും വിതരണവും സുഗമമായി ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഉദ്ദേശമെന്ന് അധികൃതർ വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News