കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ, ഐകദാർഢ്യം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: കുവൈത്തിന്റെ വടക്കൻ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ. ഇറാഖിൽ നിന്നും വിക്ഷേപിച്ച, സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് കുവൈത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

ഏപ്രിൽ 24 വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കുവൈത്തിന്റെ വടക്കൻ അതിർത്തിയിലെ രണ്ട് സുരക്ഷാ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടന്നത്. ഇറാഖിൽ നിന്നുമാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രലയം അറിയിച്ചു. മാത്രമല്ല കുവൈത്തുമായുള്ള ഉറച്ച ഐകദാർഢ്യം രാജ്യം പ്രഖ്യാപിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News