മൂർഖൻ പാമ്പിനെ വീട്ടുമുറ്റത്ത് ചത്തനിലയിൽ കണ്ടെത്തി

എറണാകുളം: തിരുമാറാടി ഒലിയപ്പുറത്ത് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണുകിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോളാണ് പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നത് വർധിച്ചുവരികയാണ്. ഇന്ന് ഏഴ് പേർക്കാണ് പാമ്പിന്റെ കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ശംഖുവരയൻ പാമ്പുകളെ ആണ് കണ്ടെത്തിയത്.
പേരാമ്പ്ര കണ്ണാടിപ്പൊയിലിൽ സ്വദേശി അഞ്ജലിയ്ക്കും , പൂനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്ന് പാമ്പു കടിയേറ്റിരുന്നു. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടിയേറ്റ വിവരം തിരിച്ചറിഞ്ഞത്. ശംഖുവരയൻ പാമ്പാണ് ഇരുവരെയും കടിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട കാറളത്ത് രണ്ടുപേർക്ക് ഇന്ന് പാമ്പുകടിയേറ്റിരുന്നു. കാറളം പുല്ലത്തറ വെള്ളേപ്പറമ്പിൽ വീട്ടിൽ പ്രസീതക്കും, നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷിനും ആണ് കടിയേറ്റത്. മലപ്പുറം എടപ്പാളിൽ 21 വയസ്സുകാരിക്കും പാമ്പുകടിയേറ്റു. തിരുവനതപുരം ചിറയിൻകീഴ് സ്വദേശി ഭുവന ചന്ദ്രനും കടിയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *