മുംബൈ: ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമെന്ന വിശേഷണമായാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എത്തുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്. നമിത മൽഹോത്ര നിർമ്മിക്കുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, ചിത്രത്തിലെ നായികയായി എത്തുന്ന സായ് പല്ലവിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദി അറിയാത്ത സായ് പല്ലവിയെ എന്തിനാണ് നിതീഷ് തിവാരി ഈ സിനമയിൽ കാസ്റ്റ് ചെയ്തതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചോദ്യം ഉയരയുന്നത്. നേരത്തെ രൺബീർ കപൂറിന്റെ കാസ്റ്റിങ്ങിനെതിരെയും അധിക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. മാംസാഹാരം കഴിക്കുന്ന രൺബീറിനെ എന്തിനാണ് രാമനായി കാസ്റ്റ് ചെയ്തത് എന്നതായിരുന്നു അന്നത്തെ ചോദ്യങ്ങൾ. എന്നാൽ അഭിനയത്തിന് ഭാഷ പ്രശ്നമല്ലെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. യഥാർത്ഥ രാമായണം സംസ്കൃതത്തിൽ ആയിരുന്നില്ലേയെന്നും അതുകൊണ്ട് തന്നെ ഭാഷയ്ക്ക് ഇവിടെ പ്രശ്നമില്ലെന്നും നിരവധി പേർ കമന്റ് ചെയ്തു.
