അമേരിക്കയെ ആശങ്കയിലാക്കി ഐസയാസ് ചുഴലിക്കാറ്റ് ശക്തമാകുന്നു. ചുഴലിക്കാറ്റിനെ തുടർന്നുള്ള വിതരണ തടസ്സ സാധ്യതകൾ എണ്ണവിപണിയിലും പ്രതിഫലിച്ചു.ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഓഹരി വിപണികളിൽ കനത്ത സമ്മർദമാണ് അനുഭവപ്പെട്ടത്. എണ്ണവിലയിലെ കുതിപ്പ് ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.എൽ-നിനോയുടെ സ്വാധീനത്തിനിടയിലും ഐസയാസ് ശക്തിപ്രാപിച്ചതോടെ അമേരിക്കയിലെ എണ്ണ ഉൽപ്പാദനവും വിതരണവും സംബന്ധിച്ച ആശങ്കകൾ വർധിക്കുകയാണ്. വരും ദിവസങ്ങളിലെ ചുഴലിക്കാറ്റിന്റെ നീക്കം വിപണികൾക്ക് നിർണായകമാകും.
Post Views: 19



