കൊച്ചി : ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി കൊച്ചിയിൽ ഒക്ടോബർ 10ന് വാട്ടർ മെട്രോ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.മത്സരവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെയും ജലഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് സർവീസുകളിൽ മാറ്റം വരുത്തുന്നത്. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് സർവീസ് സമയക്രമവും നിയന്ത്രണങ്ങളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.മത്സരദിവസം തിരക്ക് ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തും.
Post Views: 47



