കൊല്ലം : പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തെന്ന പരാതിയിൽ മൂന്നാം വർഷ വിദ്യാർഥിക്ക് സസ്പെൻഷൻ.വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രങ്ങൾ ഡിജിറ്റൽമായി മാറ്റം വരുത്തി അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തെന്നാണ് ആരോപണം.വിഷയം അന്വേഷിക്കാൻ കോളജ് അക്കാദമിക് കൗൺസിൽ യോഗം ചേർന്നിരുന്നു. വിദ്യാർഥിയെയും രക്ഷിതാവിനെയും വിളിച്ചുവരുത്തി വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്.പരാതി പുനലൂർ പൊലീസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തും.
Post Views: 16


