പത്തനംതിട്ടയിൽ ഡ്യൂട്ടിക്കിടെ എഎസ്ഐ കുഴഞ്ഞുവീണു മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: തിരുവല്ലയിൽ ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എഎസ്ഐ സുനിൽകുമാർ എ.ജി (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനിൽകുമാറിനെ ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണം. ഉച്ചയോടെ മൃതദേഹം പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുദർശനത്തിനായി എത്തിച്ചു. ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് പുഷ്പചക്രം സമർപ്പിച്ച് അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് സായുധ പോലീസ് സേനാംഗങ്ങൾ അന്ത്യാഭിവാദ്യമർപ്പിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News