പാലക്കാട് കേന്ദ്രമാക്കി വാട്ടർ അതോറിറ്റിയുടെ പുതിയ സെക്ഷൻ ഓഫീസ്; പ്രഖ്യാപനം നിയമസഭയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് നഗരസഭയിലെയും പിരായിരി പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പാലക്കാട് കേന്ദ്രമാക്കി വാട്ടർ അതോറിറ്റിയുടെ പുതിയ സെക്ഷൻ ഓഫീസ് അനുവദിച്ചു. രമേഷ് പിഷാരടി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി മോൻസ് ജോസഫ് പുതിയ ഓഫീസ് അനുവദിക്കുന്ന കാര്യം അറിയിച്ചത്.

നിലവിൽ പാലക്കാട് നഗരസഭ, പിരായിരി, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പാലക്കാട് ജല അതോറിറ്റിയുടെ സെക്ഷൻ. ഏകദേശം 75,000 കുടിവെള്ള കണക്ഷനുകളും 800 കിലോമീറ്ററോളം ദൈർഘ്യമുള്ള വിതരണ ശൃംഖലയും ഈ സെക്ഷന്റെ പരിധിയിലുണ്ട്. ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ പ്രദേശങ്ങളുടെ ചുമതല കൂടി നിലവിലെ സെക്ഷനിൽ വന്നുചേരുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

55,000-ത്തിലധികം ജനസംഖ്യയുള്ള പിരായിരി പഞ്ചായത്തിലെ കുറുക്കൻപാറ, ഫാത്തിമ റോഡ്, മെട്രോ നഗർ, കല്ലേക്കാട്, ഉണ്ണിരാംകുന്ന്, മാപ്പിളക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിലവിലുള്ള സെക്ഷൻ വിഭജിച്ച് പാലക്കാട് നഗരസഭയ്ക്കും പിരായിരി പഞ്ചായത്തിനുമായി പ്രത്യേക സെക്ഷൻ അനുവദിക്കുന്നത് കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുമെന്ന് രമേഷ് പിഷാരടി എം.എൽ.എ വ്യക്തമാക്കി.

അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ ഒൻപത് ജീവനക്കാരെ പുനർവിന്യസിച്ച് പുതിയ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള കൽമണ്ഡലം ജല അതോറിറ്റി ഓഫീസ് കെട്ടിടം പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുതിയ സെക്ഷൻ ഓഫീസിനായി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജലവിതരണം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പുതിയ സെക്ഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ പാലക്കാട് നഗരസഭയിലെയും പിരായിരി പഞ്ചായത്തിലെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കൂടുതൽ ഫലപ്രദമായ പരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News