ആകാശത്ത് ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി. 306 യാത്രക്കാരുമായി എത്തിയ AI2030 വിമാനത്തിലാണ് സുരക്ഷാ ആശങ്ക ഉയർന്നത്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും വിമാനം പിന്നീട് സുരക്ഷിതമായി ഡൽഹിയിലെത്തിയെന്നും അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് വിമാനത്തിൽ ബോംബുണ്ടെന്ന ഭീഷണി സന്ദേശം എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. വിമാനം ഗുജറാത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച സമയത്തായിരുന്നു സംഭവം. ഉടൻതന്നെ എയർ ഇന്ത്യ സുരക്ഷാ ഏജൻസികൾക്ക് വിവരം കൈമാറി.

ഇതിനിടെ, വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ പൈലറ്റ് ഉപയോഗിക്കുന്ന 7500 എന്ന സ്ക്വോക്ക് കോഡ് ഗുജറാത്ത് എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ചതും ആശങ്ക വർധിപ്പിച്ചു. തുടർന്ന് വിമാനം ജയ്പൂരിൽ ഇറക്കാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു.

രാവിലെ 9.35ഓടെയാണ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.

പൈലറ്റ് ഹൈജാക്ക് അലർട്ട് കോഡ് അബദ്ധത്തിൽ നൽകിയതാണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. ദേശീയ അന്വേഷണ ഏജൻസിയും സുരക്ഷാ വിഭാഗങ്ങളും സംഭവത്തിൽ ഇടപെട്ടു. അടിയന്തര സാഹചര്യം നേരിടാൻ എൻഎസ്ജി കമാൻഡോകളെയും സജ്ജമാക്കിയിരുന്നു.

വ്യോമയാനമന്ത്രി രാം മോഹൻ നായിഡു സ്ഥിതിഗതികൾ വിലയിരുത്തി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടവും ഹൈജാക്ക് അലർട്ട് നൽകിയതിന്റെ സാഹചര്യവും കണ്ടെത്താനുള്ള അന്വേഷണമാണ് ഇനി നിർണായകം.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News