വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധം; ജില്ലാ ആസ്ഥാനങ്ങളിൽ സമരസംഗമം നടത്തുമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ എതിർപ്പുമായി കാന്തപുരം വിഭാഗം. പുനഃസംഘടനയിൽ നീതി നിഷേധിക്കപ്പെട്ടുവെന്നും തീരുമാനത്തിന് മുമ്പ് കൂടിയാലോചനകൾ നടന്നില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 22ന് രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുനഃസംഘടനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. വഖഫ് സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി സജീവമായി ഇടപെടുന്ന സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്തെന്നും അർഹമായ പരിഗണന ലഭിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ചർച്ചകളോ കൂടിയാലോചനകളോ ഉണ്ടായില്ലെന്നും അവർ ആരോപിച്ചു. ബഹുഭൂരിപക്ഷം വഖഫ് സ്വത്തുക്കളും സുന്നികളുടേതാണെന്നും സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എം.സി. മായിൻ ഹാജി ചെയർമാനായ പുതിയ വഖഫ് ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയതോടെയാണ് വിവാദം ശക്തമായത്. എം.ബി. മുസ്തഫൽ ഫൈസി, ഷിറാസ് ബി. കപ്പാസി, കുറുക്കോളി മൊയ്തീൻ, അബ്ദുൽ മജീദ് സലാഹി തുടങ്ങിയവരും പുതിയ കമ്മിറ്റിയിലുണ്ട്. നിലവിലെ ബോർഡ് പിരിച്ചുവിട്ടാണ് സർക്കാർ പുനഃസംഘടന നടത്തിയത്. പുതിയ ബോർഡിൽ സമസ്തയുടെ പ്രതിനിധിയായി എം.ബി. മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അച്ചടക്കലംഘനത്തെ തുടർന്ന് നേരത്തെ സമസ്ത പുറത്താക്കിയ മുശാവറ അംഗമാണ് മുസ്തഫൽ ഫൈസിയെന്ന വിമർശനവും ഉയർന്നിരുന്നു.

ഇരു സമസ്ത വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകാത്ത സർക്കാർ തീരുമാനം അനീതിയാണെന്ന് എ.പി. വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുനഃസംഘടന നടന്നതെന്നാണ് സർക്കാർ നടപടി സംബന്ധിച്ച വിശദീകരണം. പുനഃസംഘടനയിൽ തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടികൾ വേഗത്തിലായത്. ഇതിന് പിന്നാലെ കെ.എസ്. ഹംസ ചെയർമാനായിരുന്ന വഖഫ് ബോർഡ് സർക്കാർ പിരിച്ചുവിടുകയായിരുന്നു.

പുതിയ ചെയർമാനായി ചുമതലയേറ്റ എം.സി. മായിൻ ഹാജി, സമസ്തയുമായി തനിക്ക് അകൽച്ചയില്ലെന്ന് പ്രതികരിച്ചിരുന്നു. സമസ്തയുമായി അകൽച്ചയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും എല്ലാവരുടെയും ചെയർമാനായാണ് ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ഹംസ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും പരാതിയുള്ളവർ നിയമനം നടത്തിയവരോടാണ് പറയേണ്ടതെന്നും മായിൻ ഹാജി വ്യക്തമാക്കി. മുസ്‌ലിം ഇതര അംഗങ്ങളെ സംബന്ധിച്ച കാര്യത്തിൽ സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പുനഃസംഘടനയ്‌ക്കെതിരെ കെ.എസ്. ഹംസ കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിച്ചിരിക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News