സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞതോടെ പവന് 1,240 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,235 രൂപയായും ഒരു പവന്റെ വില 1,05,880 രൂപയായും കുറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടും സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്ന് പവന് ഏകദേശം 800 രൂപ കുറഞ്ഞ് വില 1,07,120 രൂപയിലെത്തിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഗ്രാമിന് 30 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് വെള്ളിവില.
Post Views: 94



