ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. രണ്ട് പന്തുകൾ ശേഷിക്കെ നാല് വിക്കറ്റിനായിരുന്നു ജയം.ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 33 പന്തില്‍ 67 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 12 പന്തില്‍ 29 റണ്‍സെടുത്തു. 28 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും 15 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്ന നമൻ ധിറും 24 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും നിര്‍ണായക സംഭാവന നല്കി.
ന്യൂസിലന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്ലും മിച്ചല്‍ സാന്റ്നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്റെ അര്‍ധസെഞ്ചുറിയുടെയും ഫിന് അലന്, ബെവോണ്‍ ജേക്കബ്സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു.29 പന്തില്‍ 58 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറര്‍. ഫിന് അലൻ 25 പന്തിൽ 45 റണ്‍സടിച്ചപ്പോള്‍ ബെവോണ്‍ ജേക്കബ്സ് 16 പന്തില്‍ 31 റണ്‍സെടുത്തു.



