തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
ക്ഷേമ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിന് 119.47 കോടി രൂപയും അനുവദിച്ചതായി സർക്കാർ വ്യക്തമാക്കി.
Post Views: 95



