‍ഡൽഹി യിൽ പ്രതിഷേധം കടുക്കുന്നു; 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അമിത് ഷാ ചർച്ച നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 57 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി.

ഈ മാസം 30ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടപടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന നിലപാട് ആവർത്തിച്ച് എഐഎസ്എ നേതാവ് നേഹ ബോറ. ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായപ്പോഴാണ് നേഹ നിലപാട് വ്യക്തമാക്കിയത്.

നവംബർ ഒന്നിന് മഹാറാലി പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. സിഖ് വിഭാഗക്കാരുടെ വികാരങ്ങളെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. നവംബർ ഒന്ന് സിഖ് സമൂഹത്തിന് പ്രധാനപ്പെട്ട ദിവസമാണെന്നും അന്നുതന്നെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് സിഖുകാരോടുള്ള വിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.

മഹാറാലിയുടെ കാര്യത്തിൽ ഇന്ത്യ സഖ്യത്തിനുള്ളിൽ തന്നെ രാഹുൽ ഗാന്ധിയോട് വിയോജിപ്പുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. സിഖുകാരുടെ വികാരങ്ങളെ പരിഹസിക്കുന്ന നടപടിയാണിതെന്നും സിഖ് സമൂഹത്തോടുള്ള കോൺഗ്രസിന്റെ സമീപനം നേരത്തെയും വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News