കാർ ടി-സെൽ തെറാപ്പിയിലൂടെ രോഗമുക്തനായെന്ന് നടൻ സാം നീൽ

ഡൽഹി: വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ രോഗമുക്തനായെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് നടൻ സാം നീൽ. അഞ്ചുവർഷത്തോളം നീണ്ട രക്താർബുദ പോരാട്ടത്തിനൊടുവിൽ താൻ രോഗത്തെ അതിജീവിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ‘ജുറാസിക് പാർക്’ താരം കൂടിയായ സാം. കീമോതെറാപ്പി ഫലം കാണാതെ വന്നപ്പോൾ കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറിയതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും സാം വ്യക്തമാക്കി.

ആൻജിയോഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ എന്ന നോൺ-ഹോജ്കിൻ ലിംഫോമയിലെ ഒരു വകഭേദമാണ് സാമിനെ ബാധിച്ചത്. വർഷങ്ങളോളം കീമോതെറാപ്പിയിലൂടെ കടന്നുപോയെങ്കിലും പിന്നീട് കീമോ ഫലം കാണാതെവന്നതോടെയാണ് സാം കാർ ‍ടി-സെൽ തെറാപ്പിയിൽ അഭയം തേടിയത്. ചികിത്സയ്ക്കുശേഷം നടത്തിയ സ്കാനിങ്ങിൽ സാമിന്റെ ശരീരത്തിൽ നിന്നും കാൻസർ മുക്തമായതായി കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *