ബംഗാളിൽ നേടിയ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്രംപ്

ഡൽഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ തെരഞ്ഞെടുപ്പ് ഫലത്തെ ‘ചരിത്രപരവും നിർണ്ണായകവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഭാഗ്യം ചെയ്ത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പിന്തുണ വ്യക്തമാക്കിയത്. പിന്നീട് ഇന്ത്യയിലെ യുഎസ് എംബസിയും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

‘കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ, പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയും അദ്ദേഹത്തെ നേതാവായി ലഭിക്കാൻ ഇന്ത്യ എത്രത്തോളം ഭാഗ്യം ചെയ്ത രാജ്യമാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ നിർണ്ണായകവും ചരിത്രപരവുമായ വിജയത്തിൽ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു’. സമൂ​ഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ കുഷ് ദേശായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *