മസ്‌കത്ത്: വിമാന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കർശന നടപടികൾ സ്വീകരിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ പകരം വിമാന സൗകര്യം ഒരുക്കുകയോ വേണം, ലഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നൽകണം, ഒമാൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമം ബാധകമാണ്.
വിമാനം ആറ് മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവ നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ പകരം വിമാന സൗകര്യം ഒരുക്കുകയോ വേണം. ലഗേജ് നഷ്ടപ്പെട്ടാൽ ആദ്യ ദിവസം മുതൽ തന്നെ യാത്രക്കാരന് സാമ്പത്തിക നഷ്ടപരിഹാരത്തിന് അവകാശമുണ്ട്.
