കാസർകോട്: കാസർകോട് കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ മുതിർന്ന അദ്ധ്യാപകൻ മരിച്ചു. ബളാന്തോട് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മുതിർന്ന അദ്ധ്യാപകൻ ചാമുണ്ഡിക്കുന്നിൽ വിജയൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ പണിക്കാർക്കൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ ആണ് കടന്നൽകൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
വിജയനെയും കൂടെ ഉണ്ടായിരുന്ന നാല് തൊഴിലാളികളെയും കടന്നലുകൾ ആക്രമിക്കുകയായിരുന്നു. മൺപുറ്റിൽ കൂടുകൂട്ടിയ കടന്നലുകളാണ് ഇവരെ ആക്രമിച്ചത്. വേഗം തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല.
