സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുഹമ്മദ് റിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിരെ വിമർശനം. വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ് രംഗത്ത്. വിഷയം മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയപരമാണെന്നും സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും റിയാസ് വിമർശനമുയർത്തി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് സാധാരണയായി ആലപിക്കാറുള്ളത്.

തുടർന്നു വരുന്ന ഭാഗങ്ങൾ ചരിത്രപരമായി പല വിവാദങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിട്ടുള്ളതാണെന്നും, ഇത് മുഴുവനായി ആലപിക്കാൻ നിർദ്ദേശം വന്നപ്പോൾ അത് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നു എന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗമാണ്. അത് അത് ചൊല്ലേണ്ട എന്നത് കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. കോൺഗ്രസ്‌ നിഷ്കരുണം അത് നടപ്പിലാക്കി ആ ഭാഗം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും റിയാസ് ഓർമിപ്പിച്ചു. എൽഡിഎഫ് ആയിരുന്നുവെങ്കിൽ വന്ദേമാതരം ആറ് വരികളും ആലപിക്കില്ലായിരുന്നുവെന്നും റിയാസ് വ്യക്തമാക്കി. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിനെ വിമർശിച്ച് സിപിഐയും രംഗത്തെത്തി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News