Tag: Muhammad Riyaz

ഇഡി കത്തിലെ അന്വേഷണം; ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്ന് റിയാസ്

തിരുവനന്തപുരം: ഇ ഡി കത്തിലെ അന്വേഷണത്തില്‍ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു. തുടര്‍നടപടികള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. കേസിനെ നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ‘ഇന്ത്യയില്‍ പലയിടങ്ങളിലും ഇ ഡി പിന്തുടരുന്ന രീതിയെ ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അങ്ങനെ മുന്‍പന്തിയില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ ഇ […]
Read more

പിണറായിക്കും റിയാസിനുമെതിരായ ഇഡി നീക്കത്തെ പ്രതിരോധിക്കുമെന്ന് സിപിഎം പ്രമേയം

കോഴിക്കോട്: മാസപ്പടിക്കേസിലെ ഇഡി നടപടികള്‍ക്കെതിരെ പ്രമേയം പാസ്സാക്കി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇഡി നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി അംഗം പി.കെ ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. അതിനെ ശക്തമായി പാര്‍ട്ടി […]
Read more

ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമം; ഇ ഡിക്കെതിരെ വിമര്‍ശനവുമായി റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇ ഡിക്കെതിരെ വിമര്‍ശനവുമായി പി. എ മുഹമ്മദ് റിയാസ് എംഎല്‍എ. ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാന തെളിവുകളായി കാണുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ ഇ ഡി ഇങ്ങനെ പുറത്തുവിടുമോ എന്നും റിയാസ് ചോദിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസമാണിന്ന്. തെളിവുകള്‍ പുറത്തുവിടാന്‍ എന്തിന് ഈ ദിവസം തന്നെ ഇ ഡി തെരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചു. ഹവാലയുമായി തന്നെ ബന്ധപ്പെടുത്താന്‍ നേരത്തേ […]
Read more

‘തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥ’; മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി പി.എ മുഹമ്മദ് റിയാസ് എംഎല്‍എ. വിവരങ്ങള്‍ അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. പണമിടപാട് വിവരങ്ങള്‍ വീണ.ടിയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ ഏഴ് പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നും ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി […]
Read more

മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇ.ഡി; പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ. ഡി ഡിജിപിക്ക് കത്തയച്ചു. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, പിണറായിയുടെ മകളും എക്‌സാലോജിക് എം ഡിയുമായ വീണ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌റേറ്റ് […]
Read more

മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വാർത്ത പച്ചക്കള്ളമെന്ന് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും, ഇതുമായി ബന്ധപ്പെട്ട് ഇ.ഡി […]
Read more

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി

കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. എംഎൽഎ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി കോഓർഡിനേറ്റർ ആയിരുന്നു നന്ദുലാൽ മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്താണ്. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ചാർജ് കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന എന്ന […]
Read more

മുഖ്യമന്ത്രി ഭിന്നിപ്പ് ഉണ്ടാക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: വയനാട് മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് യോജിപ്പ് ഉണ്ടാക്കുന്നതിന് പകരം മുഖ്യമന്ത്രി ഭിന്നിപ്പ് ഉണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ്. വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നിലപാടുകളെ തള്ളിയായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. എല്ലാവരും ചേർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്നും ഇതിനുമുൻപ് ദുരന്തമുണ്ടായപ്പോൾ നാട് ഒരുമിച്ച് നിന്നതാണെന്നും പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. മൈക്ക് കാണുമ്പോൾ ഓരോ മന്ത്രിമാരും ഓരോന്ന് പറയുന്നുവെന്നും മന്ത്രിമാർക്ക് […]
Read more

മന്ത്രി കെ.എം ഷാജിയുടേത് ബിജെപിയോടുളള വിധേയത്വമെന്ന് റിയാസ്

കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുൻ മന്ത്രി പി. എ മുഹമ്മദ് റിയാസ് എംഎൽഎ. കെ എം ഷാജിയുടേത് ബിജെപിയോടുളള വിധേയത്വമാണെന്നും മതവര്‍ഗീയതയ്ക്ക് സഹായമൊരുക്കുന്ന നിലപാടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഷാജിയുടെ പ്രസ്താവന സംഘപരിവാര്‍ അജണ്ട കുത്തിവെക്കാനുളള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ്. പ്രധാനമന്ത്രിയുടെ ചിത്രം വരുന്നതുകൊണ്ട് മാത്രമല്ല, എല്ലാ ക്രെഡിറ്റും കേന്ദ്രത്തിന് നല്‍കുന്നുണ്ടെന്നും ലോഗോ വന്നാലും ചാപ്പ കുത്തല്‍ തന്നെയാണെന്നും മുഹമ്മദ് റിയാസ് […]
Read more

ആരോഗ്യ മേഖലയിലെ കേരള മോഡലിന് തകർച്ച നേരിടുന്നുവെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി പ്രതിപക്ഷം. മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനുള്ള അനുമതി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ നിഷേധിച്ചു. ആരോഗ്യ മേഖലയിലെ കേരള മോഡലിന് തകർച്ച നേരിടുന്നുവെന്നാണ് റിയാസ് സഭയിൽ പറ‍ഞ്ഞത്. കെ. മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കുകയായിരുന്നു റിയാസ്. എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ […]
Read more

Recent News