മാസപ്പടി കേസിൽ റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി രേഖപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻമന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്‍റെ മൊഴിയെടുത്തു. എസ്ഐടിയാണ് ഹസൻ വാരിസിന്റെ മൊഴി രേഖപ്പെടുത്തിയത്. റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് ഹസൻ വാരിസ് വ്യകത്മാക്കി. റിയാസ് സുഹൃത്ത് മാത്രം. ഇ.ഡി മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തി. മകളെ കേസിൽ കുടുക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഹസൻ വാരിസ് മൊഴി നൽകി. എന്നാൽ ഹസൻ വാരിസ് നൽകിയ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് തന്നിൽനിന്നും മൊഴി രേഖപ്പെടുത്തിയതെന്ന വാരിസിന്റെ ആരോപണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നാണ് ഇ ഡി വിലയിരുത്തൽ. മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെയുള്ള അഴിമതിപ്പണം കൈമാറാൻ സഹായിച്ചുവെന്ന മൊഴി തിരുത്തിയാണ് വാരിസ് പുതിയ സത്യവാങ്മൂലം നൽകിയത്. എന്നാൽ, ചോദ്യം ചെയ്യലിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കണമായിരുന്നുവെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി.

റെയ്ഡുകൾക്ക് ശേഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പുതിയ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇത്തരം പിൻമാറ്റങ്ങൾ കേസിന്റെ സ്വാഭാവികമായ അന്ത്യത്തെ ബാധിക്കില്ലെന്നും ഇ ഡി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നാണ് കേസുമായി ബന്ധപ്പെട്ട് ഇ ഡി ഹസൻ വാരിസിന്റെ മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ പൂർണമായും നിയമപരമായ രീതിയിലാണ് നടന്നതെന്നും, ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും ഇ ഡി വ്യക്തമാക്കുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News